പരിക്കേറ്റ രാജേന്ദ്രന്‍ 
Kerala

വെട്ടേറ്റ് തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി സഞ്ചരിച്ചത് 350 കിലോമീറ്റര്‍: കേരളത്തിലെ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനാല്‍

കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

350 കിലോമീറ്ററിലധികമാണ് വെട്ടേറ്റു തൂങ്ങിയ കാല്‍പാദവുമായി തമിഴ്‌നാട് സ്വദേശി ചികിത്സ തേടി സഞ്ചരിച്ചത്. കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു. തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശി രാജേന്ദ്രന്‍ (36) ആണ് ആശുപത്രികളുടെ അവഗണനയ്ക്കിരയായത്.

കുറ്റിപ്പുറം പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടായി. വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെട്ടേറ്റ് കാല്‍പാദം ഒടിഞ്ഞുതൂങ്ങി. കയ്യിലും വെട്ടേറ്റു.

ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചു. അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി. ഉടന്‍ കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതായി കൂട്ടിരിപ്പുകാര്‍ പറയുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളാനും അധികൃതര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു. ണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തില്‍നിന്ന് ഒരാള്‍ അറിയിച്ചെന്നും ഇയാള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വീഡനെ തരിപ്പണമാക്കി നെതര്‍ലന്‍ഡ്‌സ്; ഓറഞ്ച് പടയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്‍ജുറി ടൈമില്‍ ഉന്ദാവിന്റെ ഗോള്‍; ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ആവേശ ജയം

Today's Rashi Phalam June 21 2026:മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടുംതുടങ്ങും