Kerala

വെബ് കാസ്റ്റിങ് രഹസ്യരേഖ ; പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന് കളക്ടര്‍മാര്‍

വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വെബ് കാസ്റ്റിങ് രഹസ്യ
രേഖയെന്ന് ജില്ലാ കളക്ടര്‍മാര്‍. വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളാണ്. റീ പോളിങ് നടക്കുന്ന ബൂത്തുകളിലെ ദൃശ്യങ്ങള്‍ അതത് കളക്ടര്‍മാര്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. ഏപ്രില്‍ 23 ന് സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ വെബ്കാസ്റ്റിങ് പൊതുജനങ്ങള്‍ക്ക് ലഭിച്ചത് ചിലര്‍ നുഴഞ്ഞ് കയറിയിട്ടാണെന്നും ഇതിന് വ്യവസ്ഥയില്ലെന്നും കളക്ടര്‍മാര്‍ പറയുന്നു. 

 ഏപ്രില്‍ 23 ലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തായത് പരിശോധിച്ച ചില പ്രവാസികളാണ് ആദ്യം കള്ളവോട്ട് നടന്നതായി പരാതിപ്പെട്ടത്. സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിച്ച് കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാല് ബൂത്തുകളിലും ഇന്ന് റീ പോളിങ് പുരോഗമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT