Kerala

വെറുതെക്കിട്ടിയ മദ്യം അകത്താക്കി ബഹളം; വിമാനയാത്രക്കാരനെ പൊലീസിന് കൈമാറി

എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരനെയാണ് അധികൃതര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടാകുന്നത്. മദ്യപിച്ച ശേഷം വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ ഇയാള്‍ പെരുമാറുകയായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഇയാള്‍ ബഹളം വെച്ചതെന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളോട് ശാന്തനാകാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ലഹരി ഇറങ്ങിയശേഷം ഇയാളെ പൊലീസ് താക്കീത് ചെയ്ത് വിട്ടയയ്ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21