Kerala

വെള്ളം നിറച്ച ബലൂൺ പോലെ; നാടൻ കോഴിയിട്ടത് കൗതുക മുട്ട!

വെള്ളം നിറച്ച ബലൂൺ പോലെ; നാടൻ കോഴിയിട്ടത് കൗതുക മുട്ട!

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കോഴിയിട്ടത് കൗതുക മുട്ട. ചെറുതോണി വാഴത്തോപ്പിൽ കർഷകനായ കളത്തിങ്കൽ ബാബുവിന്റെ വീട്ടിലെ കോഴി  കഴിഞ്ഞ ദിവസം ഇട്ട മുട്ടയാണ് കൗതുകമായി മാറിയത്.

രണ്ട് ടെന്നീസ് ബോളുകളുടെ വലുപ്പമുണ്ട് മുട്ടയ്ക്ക് എന്നതാണ് ശ്ര​ദ്ധേയമായത്. മുട്ടയ്ക്ക് നേർത്ത പാട പോലുള്ള പുറം കവചമാണുള്ളത്. വെള്ളം നിറച്ച ബലൂൺ പോലുള്ള ഇതിനുള്ളിൽ മഞ്ഞക്കരുവും വെള്ളയും വ്യക്തമായി കാണാം.

അതിനൊപ്പം മറ്റൊരു മുട്ടയും കൂടി ഉണ്ട്. കാഴ്ചയിൽ സാധാരണ പോലുള്ള ഈ മുട്ടയുടെ പുറംതോട് ഉറച്ചതാണ്. വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ നിന്നു വിതരണം ചെയ്ത നാടൻ ഇനത്തിൽ പെട്ട ഈ മുട്ടക്കോഴിക്ക് മറ്റു പ്രത്യേകതകൾ ഇല്ലെന്നും ബാബു പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍