Kerala

വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിര്‍ത്തി രാഹുല്‍ വയനാട്ടില്‍ തങ്ങുകയാണ് വേണ്ടത്: എന്‍എസ് മാധവന്‍ 

വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിര്‍ത്തി രാഹുല്‍ വയനാട്ടില്‍ തങ്ങുകയാണ് വേണ്ടത്: എന്‍എസ് മാധവന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

വേറെ തിരക്കൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ അവസാനിപ്പിക്കണമെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

മാധവന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:

തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. ഇപ്പോള്‍ അദ്ദേഹത്തിന് വേറെ പണിയൊന്നുമില്ല. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടത്. അതെങ്ങനെ വേണമെന്ന് സ്ഥലം എംഎല്‍എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്.

വയനാട്ടിലെ എംപിയായ രാഹുല്‍, മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മലപ്പുറത്തെയും വയനാട്ടിലെയും ക്യാംപുകളിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിന്നു ദുരന്തത്തെ നേരിടണമെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ പിറ്റേന്നു മടങ്ങുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍