Kerala

'വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ'

ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡല്‍ഹി  വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഡിവൈഎഫ്‌ഐയെ ട്രോളി യുവമോര്‍ച്ച നേതാവ്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് സിപിഎമ്മിനെ ട്രോളി രംഗത്തുവന്നത്.

ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിച്ച് എഎപിയെ വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യം രേഖപ്പെടുത്തിയാണ് ഡിവൈഎഫ്‌ഐ കേരളഘടകം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡല്‍ഹി  വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈ എഫ്‌ഐയുടെ പോസ്റ്റ്. രണ്ടായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചത്. ഈ പോസ്റ്റിന് താഴെ ഇട്ട കമന്റിലാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിനെ ട്രോളിയത്.

'വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ', എന്നായിരുന്നു സന്ദീപ് വാര്യരുടെ കമന്റ്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ഭരണത്തില്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിതാ ഷായെയും അടക്കമുള്ള വമ്പന്മാരെ കളത്തിലിറക്കിയിട്ടും ബിജെപിക്ക് എട്ടു സീറ്റേ നേടാനായുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം