Kerala

വോട്ടുമഷി പുരണ്ട് അധ്യാപകന്റെ കൈപൊള്ളി; കൈവിരലിലെ തൊലി പൊള്ളിയടര്‍ന്നു

വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ വൈകുന്നേരം ആറ് മണിക്ക് അവസാനിച്ചപ്പോള്‍ വരെ ആളുകളുടെ വിരലില്‍ മഷി പുരട്ടി ആല്‍ബിന്റെ വിരലുകളിലാകെ മഷി പുരണ്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍പ്പെട്ട കണ്ണാടിപ്പാറയിലെ അഗ്രോക്ലിനിക് 90ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപതുകാരനായ അധ്യാപകന്‍ ആല്‍ബിന് വോട്ടുണ്ടായിരുന്നില്ല. പക്ഷേ വോട്ടുമഷി പുരണ്ട് അധ്യാപകന്റെ കൈപൊള്ളി. കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ എ.ആല്‍ബിന്റെ വിരലിലാണ് വോട്ടു മഷി പുരണ്ട് തൊലി പൊള്ളിയടര്‍ന്നത്. 

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതിരുന്നതിനാല്‍ ആല്‍ബിന് വോട്ടുണ്ടായിരുന്നില്ല. പക്ഷേ അധ്യാപകന്‍ എന്ന നിലയില്‍ മൂന്നാം പോളിങ് ഓഫീസറായി ആല്‍ബിന് തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെടേണ്ടി വന്നു. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ വൈകുന്നേരം ആറ് മണിക്ക് അവസാനിച്ചപ്പോള്‍ വരെ ആളുകളുടെ വിരലില്‍ മഷി പുരട്ടി ആല്‍ബിന്റെ വിരലുകളിലാകെ മഷി പുരണ്ടിരുന്നു. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ കൈവിരലില്‍ പുകച്ചിലും വേദനയും അനുഭവപ്പെട്ടു. പിന്നാലെ തൊലി പൊള്ളിയടരാനും തുടങ്ങി. വേദന ശക്തമായതോടെ ഡോക്ടറെ കാണേണ്ടിയും വന്നു. നേരത്തെ, തളങ്കര ഗവ സ്‌കൂള്‍ അധ്യാപിക കെ പി റംലാബിവിയുടെ കൈവിരലുകളും വോട്ടു മഷി വീണ് പൊള്ളിയിരുന്നു. 

മഷി പുരണ്ട് പൊള്ളിയ കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നാണ് ആല്‍ബിന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കുവാനാണ് ആല്‍ബിന്റെ മാതാപിതാക്കളുടെ നീക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT