പ്രതീകാത്മക ചിത്രം 
Kerala

വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; തോക്കുമായി യുവാവ് അറസ്റ്റില്‍; പൊലീസുകാരന്റെ കൈകടിച്ചു മുറിച്ച് രക്ഷപ്പെടാന്‍ ശ്രമം

ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിലായി.

Author : സമകാലിക മലയാളം ഡെസ്ക്

തോക്കുപാറ: ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിലായി. പ്രധാന പ്രതിയടക്കം രണ്ടു പേര്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. 

രാജാക്കാട് നാരകത്തനാംകുന്നേല്‍ ജിബിനെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാറ്റ് കേന്ദ്രത്തിന്റെ ഉടമ തോക്കുപാറ പുതുവ സണ്ണി, രാജാക്കാട് മണ്ണാമറ്റത്തില്‍ സുരേഷ് എന്നിവരാണ് ഓടി രക്ഷപെട്ടത്. അറസ്റ്റിലായ പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് രക്ഷപെടാന്‍ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ ടോമിനെയാണ് ആക്രമിച്ചത്. മൂന്നാര്‍ ഡിവൈ.എസ്.പി: രമേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 950 ലിറ്റര്‍ കോട മിശ്രിതം, വിറക് അടുപ്പ്, ഗ്യാസ് അടപ്പ് എന്നിവയടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍, ബാരലുകള്‍, നാടന്‍ തോക്ക് (എയര്‍ഗണ്‍) തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം