Kerala

വ്യാഴാഴ്ച മുതല്‍ കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; വൈദ്യുതി ബില്ലുകള്‍ നേരത്തെ അടയ്ക്കാന്‍ നിര്‍ദ്ദേശം

ഡിആര്‍ ഡ്രില്‍ നടക്കുന്നതിനാല്‍ അക്ഷയ, ഫ്രണ്ടസ്, സിഎസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംങ് വഴിയും വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന് സാധിക്കില്ല. 1912 എന്ന നമ്പറിലെ കസ്റ്റമര്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് കെഎസ്ഇബി. ബോര്‍ഡിന്റെ ഐടി വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി സെന്ററിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധന നടക്കുന്നതിനാലാണിത്.

ഡിആര്‍ ഡ്രില്‍ നടക്കുന്നതിനാല്‍ അക്ഷയ, ഫ്രണ്ടസ്, സിഎസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംങ് വഴിയും വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന് സാധിക്കില്ല. 1912 എന്ന നമ്പറിലെ കസ്റ്റമര്‍ കെയര്‍ സേവനവും ഈ ദിവസങ്ങളില്‍ തടസ്സപ്പെടുമെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനായി സെക്ഷന്‍ ഓഫീസുകളെ ബന്ധപ്പെടേണ്ടതുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT