Kerala

ശബരിമല കര്‍മ സമിതി ദേശീയ ഘടകം; അമൃതാനന്ദമയിയും, പ്രിയദര്‍ശനും സെന്‍കുമാറും സമിതിയില്‍

സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും കര്‍മ സമിതിയില്‍ ഉപാധ്യക്ഷന്മാരാണ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശബരിമല കര്‍മ സമിതി ദേശീയ ഘടകത്തിന് രൂപം നല്‍കി. അമൃതാനന്ദമയ് രക്ഷാധികാരികളില്‍ ഒരാളാണ്. 

സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും കര്‍മ സമിതിയില്‍ ഉപാധ്യക്ഷന്മാരാണ്. സംവിധായകന്‍ പ്രിയദര്‍ശനും സമിതിയില്‍ അംഗമാണ്. പന്തളം കൊട്ടാരം പ്രതിനിധി പി.ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി, അമൃതാനന്ദമയ് എന്നിവരാണ് രക്ഷാധികാരികള്‍. 

ന്യൂറോ സര്‍ജന്‍ ഡോ.മാര്‍ത്താണ്ഡപിള്ള, കേരള വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ.പ്രമീളാദേവി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സംഘപരിവാര്‍ അനുകൂലികളാണ് ശബരിമല കര്‍മ സമിതി ദേശീയ ഘടകത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ എതിര്‍ത്തവരേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT