പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡിന്റെ സമവായ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് അയ്യപ്പ സേവാസംഘം. നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പ സവാസംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണമെന്നാണ് സംഘത്തിന്റെ നിലപാട്. സംഘം വിശ്വാസികളുടെ കൂടെ തന്നെയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധി നിര്‍ഭാഗ്യകരമാണ്. വിധി ഇത്തരത്തിലായ സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്നും വേലായുധന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സമയം കൂടുതല്‍ ചോദിക്കാമായിരുന്നു. എന്നാല്‍ അവരത് ചെയ്തില്ല. നിരവധി വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചിന്തിക്കാനുണ്ട്. പന്തളം രാജകുടുംബം, തന്ത്രിമാര്‍, മറ്റ് ഹൈന്ദവ സംഘടനകള്‍ തുടങ്ങിയവരുമായെല്ലാം കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. സമവായമുണ്ടാക്കുകയാണ് സംഘം ആലോചിക്കുന്നത്.
യുവതികള്‍ വന്നാല്‍ അയ്യപ്പ സേവാസംഘം അവരെ തടയില്ല. അവര്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അവരെ രക്ഷിക്കാനും സംഘമുണ്ടാകും. കാരണം ശബിമലയിലേക്ക് വരുന്ന എല്ലാ അയ്യപ്പ ഭക്തരേയും സേവിക്കുകയാണ് സംഘത്തിന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates