Kerala

ശബരിമല പ്രതിഷേധത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു ; കേസെടുക്കാന്‍ ഡിജിപിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

രക്ഷിതാക്കളുടെ അറിവും സമ്മതത്തോടും കൂടിയാണ് കുട്ടികളെ സമരത്തിനിറക്കിയതെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്


 പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരങ്ങളില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.

കുട്ടികളുടെ അവകാശ ലംഘനത്തില്‍ വരുന്ന കുറ്റമാണിതെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടികളെ കവചമായി ഉപയോഗിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കമ്മീഷന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

രക്ഷിതാക്കളുടെ അറിവും സമ്മതത്തോടും കൂടിയാണ് കുട്ടികളെ സമരത്തിനിറക്കിയതെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അടിയന്തരമായി നടപടി കൈക്കൊള്ളാനാണ് പൊലീസിന് നല്‍കിയ നിര്‍ദ്ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും