Kerala

ശബരിമലയിൽ വൻ തിരക്ക്; പുതുവർഷ ദിനത്തിൽ മാത്രം അയ്യനെ ദർശിക്കാനെത്തിയത് ഒരു ലക്ഷം ഭക്തർ

പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തർ

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തർ. ദേവസ്വം ബോര്‍ഡാണ് കണക്ക് പുറത്തുവിട്ടത്.  

പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍ കൂടി മാത്രം 70,000 ഭക്തര്‍ കടന്നു പോയി. ഇരുമുടിക്കെട്ടില്ലാതെ 18ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയവരുടെയും പുല്ലുമേടു വഴി ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷം കവിയും.

സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. മകര വിളക്കിനോടനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT