Kerala

ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് ; മുഖ്യമന്ത്രിക്ക് പരാതി

ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ കരുതി ഇരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ. 'ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല' എന്ന് തന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുകയാണ്. തന്റെ ഫോട്ടോ സഹിതം വെച്ചാണ് പ്രചാരണം നടക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.  

വിശ്വാസികളെ ഇടതുപക്ഷത്ത് നിന്നും അകറ്റുന്നതിനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ കുപ്രചാരണം നടത്തുന്നത്. ആയതിനാല്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സ്വരാജ് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി പിതാവിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല'; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണത്തില്‍ കോടതി

ദുബെയെ വീഴ്ത്താൻ 'കൂടോത്രം'; സൺറൈസേഴ്സ് ആരാധകന്റെ 'നാരങ്ങാ മന്ത്രം' വൈറൽ (വിഡിയോ)

ആരോഗ്യത്തിന് നല്ല ചിയ സീഡ്, പക്ഷേ ഇവയുമായി ചേർത്താൽ പ്രശ്നം

എഐഎഡിഎംകെ ബിജെപിക്ക് വഴി വെട്ടുന്നു; ദ്രാവിഡ പ്രത്യയ ശാസ്ത്രത്തോട് ആര്‍എസ്എസിന് വെറുപ്പെന്ന് രാഹുല്‍ ഗാന്ധി

SCROLL FOR NEXT