Kerala

ശശി തരൂരിനെതിരെ മോഹന്‍ലാല്‍? തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദി കൂടിക്കാഴ്ചയോടെ അഭ്യൂഹങ്ങള്‍ ശക്തം

ശശി തരൂരിനെതിരെ മോഹന്‍ലാല്‍? തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദി കൂടിക്കാഴ്ചയോടെ അഭ്യൂഹങ്ങള്‍ ശക്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമാണെന്നാണ്, ഡെക്കാണ്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2019ല്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സംഘത്തിന്റെ താത്പര്യം. എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ലാലിന്റെ പ്രതിച്ഛായ ഉറപ്പിച്ച ശേഷം സ്ഥാനാര്‍ഥിയാക്കാനാണ് പരിപാടി. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഇതിനായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിതാവ് വിശ്വനാഥന്‍ നായരുടെയും മാതാവ് ശാന്തകുമാരിയുടെയും സ്മരണയ്ക്കായി മോഹന്‍ലാല്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സാമൂഹ്യ സേവന പരിപാടികള്‍ നടത്താനാണ് ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. എന്നാല്‍ ഇത് ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ലാല്‍-മോദി കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലായിരുന്നെന്നും സൂചനകളുണ്ട്.

സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഘവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം ആസൂത്രണം ചെയ്യും. നടന്‍ എന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ സ്വീകാര്യതയുള്ള മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കൂടി സജീവമാവുന്നതോടെ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് സംഘം കണക്കു കൂട്ടുന്നത്.

എംടിയുടെ രചനയില്‍ ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തോടെ മോഹന്‍ലാല്‍ അഭിനയ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ ആലോചന നടത്തുന്നതായി സൂചനകളുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ എത്തുന്നപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ ലാലും തരൂരും തമ്മിലുള്ള തീപാറുന്ന പോരാട്ടമാവുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ രണ്ടാമത്ത എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

SCROLL FOR NEXT