Kerala

ശശികല, നിങ്ങള്‍ എത്ര നികൃഷ്ടമായ മൂഡത്വം! നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടതെന്ന് ശാരദക്കുട്ടി

ശശികല, നിങ്ങളെ പോലെ ഉള്ളവരുടെ കാലത്തു ജീവിച്ചിരുന്നാല്‍ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരില്‍ ഉണ്ടാകും. അത് കൊണ്ട് ,മൃത്യു ഒരു അനുഗ്രഹം തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

മരണം എവിടെയാണ് നമ്മെ കാത്തിരിക്കുക എന്നത് അറിയാത്ത കാര്യമാണ്: അതുകൊണ്ട്, എവിടെയും നമുക്കതിനെ കാത്തിരിക്കാം. മരണത്തെ ശീലിക്കുക എന്നാല്‍ അര്‍ഥം വിമോചനത്തെ ശീലിക്കുക എന്നാണ്. എങ്ങനെ മരിക്കണമെന്ന് അറിയുന്ന വ്യക്തിക്ക് അടിമത്തത്തെ മനസ്സില്‍നിന്ന് ബഹിഷ്‌കരിക്കാനും കഴിയും. എങ്ങനെ മരിക്കണമെന്നുള്ള ബോധം വിധേയത്വങ്ങളില്‍ നിന്നും അനാവശ്യ ഭയങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

ജീവിതവിയോഗം ഒരു ദൗര്‍ഭാഗ്യമായി കരുതാന്‍ ആവില്ല..നമ്മുടെ മരണം ഹ്രസ്വവും തീക്ഷ്ണവുമാണെങ്കില്‍ അത്രയും നന്നായി. ഭയത്തിനു അവിടെ ഇടമില്ല; ശശികല, നിങ്ങളെ പോലെ ഉള്ളവരുടെ കാലത്തു ജീവിച്ചിരുന്നാല്‍ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരില്‍ ഉണ്ടാകും. അത് കൊണ്ട് ,മൃത്യു ഒരു അനുഗ്രഹം തന്നെ. . അഭിമാനമുള്ളവരുടെ മുന്‍പിലുള്ള അനിവാര്യമായ ലക്ഷ്യവും അത് തന്നെയാണ്. . മരണം നമ്മെ ഭയപ്പെടുത്തുന്നുവെങ്കില്‍ മനഃക്ഷോഭം കൂടാതെ എങ്ങനെ ഒരടി മുന്നോട്ടു വെക്കാന്‍ കഴിയും?. ശശികല, നിങ്ങള്‍ എത്ര നികൃഷ്ടമായ മൂഡത്വം!! നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടത് !!!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21