Kerala

ശുചീകരണത്തിന് നിയോഗിച്ച തടവുകാര്‍ക്ക് കോവിഡ്  ; ജയില്‍ ആസ്ഥാനം അടച്ചു

ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന ജയില്‍ ആസ്ഥാനം അടച്ചു. ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുറക്കും. 

അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ആശങ്കയേറുകയാണ്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥനും അടക്കം 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ വൈറസ് പകര്‍ന്ന തടവുകാരുടെ എണ്ണം 101 ആയി. 

പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റി. പോസിറ്റീവ് ആയതില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. 970 തടവുകാരാണ് ജയിലിലുള്ളത്. എങ്ങനെയാണ് ജയിലിലുള്ള തടവുകാര്‍ക്ക് കോവിഡ് ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT