കൊച്ചി: എഴുത്തുകാരന്‍ എം സുകുമാരനെ അനുസ്മരിച്ച് കഥാകൃത്ത് അശോകന്‍ ചരുവില്‍. എം സുകുമാരന്റെ ശേഷക്രിയയെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ കൃതിയായി വിലയിരുത്താന്‍ ശ്രമിച്ചവര്‍ ഉണ്ട്. അവര്‍ രക്ഷപ്പെട്ടിട്ടില്ല. കഥാനായകന്‍ കുഞ്ഞയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് അവര്‍ക്ക് മറുപടി നല്‍കിയല്ലോ. 'കമ്യൂണിസ്റ്റ് വിരുദ്ധത എന്ന ചീഞ്ഞ പുണ്ണ് പ്രദര്‍ശിപ്പിച്ചു നടക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് ആത്മഹത്യ ചെയ്യുന്നു' എന്നാണ്. കമ്യൂണിസ്റ്റുകാര്‍ എന്നും വിലമതിക്കുന്ന പക്വമായ ആത്മവിമര്‍ശനമാണ് ശേഷക്രിയയില്‍ ഉള്ളത് എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാം - അശോകന്‍ ചെരുവില്‍ പറയുന്നു
മൂന്നു ഘട്ടങ്ങള്‍ എം.സുകുമാരന്റെ കഥാ ജീവിതത്തില്‍ ഉണ്ട്. 'ചരിത്രഗാഥ'ക്കു മുന്‍പും പിന്‍പുമുള്ളത്. പിന്നെ 'ശേഷക്രിയ'ക്കു ശേഷമുള്ള ഹ്രസ്വഘട്ടം. വേണമെങ്കില്‍ നീണ്ട മൗനത്തിന്റെ നാലാം ഘട്ടവും പരിഗണിക്കാം. ആ മൗനം മലയാളി ഏറെ വായിച്ചെടുത്തതും ചര്‍ച്ച ചെയ്തതാണല്ലോ.വേപ്പിന്‍ പഴങ്ങളും ചുണ്ണാമ്പുതേച്ച വീടുകളും അസാമാന്യ വെയിലുമാണ് ആദ്യകാല കഥകള്‍ പകര്‍ന്നു നല്‍കുന്നത്. പാലക്കാടന്‍ വെയില്‍ ശരിക്കും അനുഭവപ്പെടുത്തുന്നുണ്ട്. ആശാന്റെ 'ചണ്ഡാലഭിഷുകി'യിലെ വെയില്‍ ഓര്‍മ്മ വരും. വെയില്‍ കൊള്ളുന്ന സാമാന്യ മനുഷ്യരുടെ ജീവിതവും മനസ്സും കടന്നു വരുന്നു. തെല്ലു തമിഴും. ഉരുകുന്ന സ്ത്രീ ജീവിതങ്ങള്‍. ആത്മസംഘര്‍ഷങ്ങള്‍.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ചരിത്രഗാഥയെ തുടര്‍ന്ന. കാലം. മലയാളത്തിന്റെ സര്‍ഗ്ഗാത്മകത്തിളക്കമുള്ള നവപുരോഗമന സാഹിത്യമായി അതു പരിണമിച്ചു. അന്നത്തെ ആധുനികരുടെ അരാഷ്ട്രീയ ജീര്‍ണ്ണതയെ കിടിലംകൊള്ളിച്ചു കൊണ്ട് ബന്ധിതനായ മനുഷ്യന്‍ ആ കഥകളില്‍ കിടന്ന് അധികാരത്തിനു നേരെ അലറി. തടസ്സമുണ്ടാക്കിയ പര്‍വ്വതങ്ങളെ നീക്കം ചെയ്തു. കേവല മനുഷ്യരല്ല; പ്രതീകങ്ങളാണ് രംഗത്തുവന്നത്. നിശ്ചയമായും 'ശേഷക്രിയ' മറ്റൊരു വഴിത്തിരിവാണ്. തന്റെ രാഷ്ട്രീയ പാര്‍ടിയുമായുള്ള സംഘര്‍ഷത്തിന് ആ കൃതി കാരണമായിട്ടുണ്ട്. ബന്ധപ്പെട്ട വിവാദങ്ങളും ഒരുപാടുണ്ടായെന്നും അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates