Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലീസിന്റെയും പ്രതികളുടെയും ഫോണ്‍ വിളികള്‍ പരിശോധിക്കും

ശീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് ഉള്‍പ്പടെയുളള പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിക്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാരാപ്പുഴയില്‍ ശീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് ഉള്‍പ്പടെയുളള പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിക്കം. ഇതിന്റെ ഭാഗമായി മൊബൈല്‍ സേവനദാതാക്കള്‍ക്ക് കത്തുനല്‍കി. ശ്രീജീത്തിന്റെ  മരണത്തിന്റെ മുന്‍പും പിന്‍പുമുള്ള കോളുകളാണ് പരിശോധിക്കുക

എവിടെവെച്ചാണ് ശ്രീജിത്ത് മര്‍ദ്ദനമേറ്റതെന്നറിയുന്നതിന്റെ ഭാഗമായാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. പൊലീസ് വാഹനത്തില്‍ വെച്ചാണോ, വരാപ്പുഴ സ്റ്റേഷനില്‍ വച്ചാണോ പ്രതിക്ക് മര്‍ദ്ദനമേറ്റത് എന്നുകണ്ടെത്താനുള്ള ശ്രമമാണ് ഫോണ്‍ കോളുകള്‍ ശേഖരിക്കാനുള്ള നീക്കം. എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്വക്ാഡിലെ 3 ഉദ്യോഗസ്ഥര്‍, മുനമ്പം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നിവരുടെ കോള്‍ റെക്കോഡുകളാവും പരിശോധിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT