Kerala

ശ്രീജിത്തിന്റെ വീട്ടിലെത്താത്ത പിണറായിക്കെതിരെ ജയശങ്കര്‍;സച്ചിദാനന്ദന്‍ മുതലിങ്ങോട്ടുളള സാംസ്‌കാരിക നായകളും മഹാനിദ്രയില്‍

സച്ചിദാനന്ദന്‍ മുതലിങ്ങാട്ടുളള സാംസ്‌കാരിക നായകളും മഹാനിദ്രയിലാണ്. പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയിപ്പു കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മറുപടിയെന്നും ജയശങ്കര്‍ പറഞ്ഞു.

മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാര്‍ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്. സച്ചിദാനന്ദന്‍ മുതലിങ്ങാട്ടുളള സാംസ്‌കാരിക നായകളും മഹാനിദ്രയിലാണ്. പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയിപ്പു കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബോള്‍ഗാട്ടിയില്‍ ലോകമഹാമുതലാളി എംഎ യൂസഫലി കോടികള്‍ മുടക്കി പണിതുയര്‍ത്തിയ ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഹയാത് ഹോട്ടലിന്റെയും ഉദ്ഘാടനം ബഹു കേരള മഹാരാജാവ് പിണറായി വിജയന്‍ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. അലി മുതലാളി മാന്യനാണ്, ഭൂമിയുടെ ഉപ്പാണ് എന്നൊക്കെ തട്ടിമൂളിച്ചു.

ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്‌നേഹ പരിലാളനമേറ്റു കാലഗതി പ്രാപിച്ച ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാം.

മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മറുപടി.

മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാര്‍ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്.

സച്ചിദാനന്ദന്‍ മുതലിങ്ങാട്ടുളള സാംസ്‌കാരിക നായകളും മഹാനിദ്രയിലാണ്. പാര്‍ട്ടി ഓഫീസില്‍ നിന്ന് അറിയിപ്പു കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT