Kerala

ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് ഇന്നുതന്നെ റദ്ദാക്കും: നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും  ലൈസന്‍സുകള്‍ ഇന്നുതന്നെ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും  ലൈസന്‍സുകള്‍ ഇന്നുതന്നെ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹവകുപ്പ്. ലൈസന്‍സ് റദ്ദാക്കാത്തതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വകുപ്പിന്റെ പ്രതികരണം വന്നിരിക്കുന്നത്. രണ്ടുപേര്‍ക്കും നോട്ടീസ് അയച്ചിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും വകുപ്പ് വ്യക്തമാക്കി. 

അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നെങ്കിലും 15 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അമിത വേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും വഫയ്ക്ക് എതിരെ മൂന്ന് നോട്ടീസുകളാണ് അയച്ചത്. എന്നാല്‍ ശ്രീറാമും വഫയും ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫയെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും'; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

SCROLL FOR NEXT