Kerala

ഷര്‍ട്ടിലൊളിച്ച അണലി വിദ്യാര്‍ഥിയുടെ പുരികത്തില്‍ കടിച്ചുതൂങ്ങി

കുളി  കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ പുരികത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഴയില്‍ തൂക്കിയിട്ട ഷര്‍ട്ടില്‍ ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. അതും അണലി. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല്‍ ജസ്റ്റിസിന്റെ മകന്‍ ജിന്‍സണ്‍ അഗസ്റ്റിനെ കഴുകി അഴുക്കാനിട്ടിരുന്ന ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടിയ അണലിയാണ്. പുരികത്തിലാണ് കടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനിലതരണം ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിന്‍സണ്‍.

ഞായറാഴ്ച വൈകീട്ട് ഏഴിന് ആയിരുന്നു സംഭവം. കുളി  കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ പുരികത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു. ജിന്‍സണ്‍ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ ആശുപത്രിയിലെത്തിച്ചു.

മൂവാറ്റുപുഴ ചാരീസ് ആശുപത്രിയില്‍ ഡോ അജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ ജിന്‍സണ്‍ അപകടനില തരണം ചെയ്തു. കടിയേറ്റത് പുരികത്തില്‍ ആയതിനാല്‍ കൂടുതല്‍ നിരീക്ഷണവും പരിചരണവും മരുന്നും വേണ്ടിവന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍