Kerala

ഷുഹൈബ് വധത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു 

എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് വാളുകളാണ് കണ്ടെത്തിയത്. എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്. ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതാണ് ഇവയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

നേരത്തെ ഇവിടെ നിന്നും പൊലീസ് ഒരു വാള്‍ കണ്ടെടുത്തിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്തുകൊണ്ട് ഇത്രനാളായിട്ടും കണ്ടെത്താനായില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. 

ഷുഹൈബിനെ ആക്രമിച്ച ശേഷം സംഘത്തിലെ ഒരാള്‍ ആയുധങ്ങളെല്ലാം എടുത്ത് പോകുകയായിരുന്നു എന്നാണ് കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ആയുധങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് തനിക്ക് അറിയില്ല. അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ ഷുഹൈബിനെ ആക്രമിച്ചശേഷം അവരവരുടെ വീടുകളിലേക്ക് പോയെന്നും ആകാശ് പൊലീസിനോട് പറഞ്ഞിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!