കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. കേസിലെ ഉന്നതതല ബന്ധം അന്വേഷിക്കണം. കൊലപാതകത്തിലെ ഗൂഢാലോചനയില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. പ്രതികളുമായി പി ജയരാജനും പിണറായി വിജയനും നേരിട്ട് ബന്ധമുണ്ട്. കേസന്വേഷണം പക്ഷപാതപരമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഷുഹൈബിന്റേത് രാഷ്ട്രീയകൊലപാതകമാണ്. നിലവിലെ പൊലീസ് അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. തീവ്രവാദ സ്വബാവമുള്ള ആക്രമണം ആയതിനാല്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രദാനപ്പെട്ട അന്വേ,ണ വിവരങ്ങല്‍ ചോരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിയുടെ പരാതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തെളിവ് ശേഖരണത്തിനും അന്വേഷണത്തിനും തടസ്സമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ്.
സിബിഐ അടക്കം ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി എ കെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മുന്‍നിലപാടില്‍ നിന്നും പിന്നോക്കം പോകുകയാണെന്നും, സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. മുന്‍ ഡിജിപി ടി ആസിഫലി മുഖാന്തിരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
കൊലയാളി സംഘം ഷുഹൈബിനെ പിന്തുടര്ന്നത് രണ്ട് ദിവസം; നിര്‍ണായക വെളിപ്പെടുത്തല്‍
ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് വേവലാതിയില്ല; കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍: കോടിയേരി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുബം നിരാഹാര സമരത്തിന്
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ല ; ശേഷിക്കുന്ന പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates