Kerala

സംസ്ഥാന പാതയില്‍ നോട്ടുമഴ; പെറുക്കിയെടുത്തവര്‍ക്ക് പറ്റിയത് മുട്ടന്‍ അമളി

തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ചെറുതുരുത്തിയില്‍ നോട്ടുകള്‍ പെയ്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ചെറുതുരുത്തി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ചെറുതുരുത്തിയില്‍ നോട്ടുകള്‍ പെയ്തിറങ്ങി. ചെറുതുരുത്തി സെന്ററിലെ പൊലീസ് സ്‌റ്റേഷനു സമീപത്ത് തിങ്കളാഴ്ച രാത്രി 8നാണ് 2000 ത്തിന്റെയും 500 രൂപയുടെയും നോട്ടുകള്‍  പെയ്തിറങ്ങിയത്. കാറിലെത്തിയ സംഘം 2000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ വിതറി പോവുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പലരും ഇതു പെറുക്കിയെടുത്തെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോഴാണ് നോട്ടുകളില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫുള്‍ ഓഫ് ഫണ്‍ എന്ന് എഴുതിയതു കണ്ടത്. അമളി പറ്റിയെന്നറിഞ്ഞതോടെ നോട്ടുകള്‍ എടുത്ത പലരും ഇക്കാര്യം പുറത്ത് പറയാതെ മടങ്ങുകയായിരുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ചെറുതുരത്തി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദുബൈയിലെ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; സുഹൈല്‍ വീണ്ടും അറസ്റ്റില്‍

സീനിയർ വിദ്യാർഥിയുടെ ക്രൂര മർദ്ദനം; ശ്വാസകോശത്തിന് ക്ഷതം; 12കാരൻ വെന്റിലേറ്ററിൽ

'ഐതിഹാസിക റെഡ് ബോൾ കാലം'...! മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് അവസാനിപ്പിക്കുന്നു...

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം, പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു, വിഡിയോ