തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡൗൺ മൂലം നിർത്തിവച്ച സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്‌ച പുനരാരംഭിക്കും. ആറിന് നിശ്ചയിച്ചിരുന്ന വിൻവിൻ - ഡബ്ല്യു 572 നറുക്കെടുപ്പാണ് നാളെ നടക്കുക.
ഏഴിന്റെ സ്ത്രീശക്തി എസ്എസ് 217 പത്തിനും എട്ടിന്റെ അക്ഷയ എകെ 453 പതിനൊന്നിനും നടക്കും. ഒമ്പതിന്റെ കാരുണ്യ പ്ലസ് കെഎൻ 324 പന്ത്രണ്ടിനാണ് നറുക്കെടുപ്പ്.
10ന് നടക്കാനിരുന്ന നിർമൽ എൻആർ 181 പത്തൊമ്പതിനും 11 ന് നിശ്ചയിച്ച കാരുണ്യ കെആർ 456 ഇരുപത്താറിനും നറുക്കെടുക്കും. ആറ്റിങ്ങൽ ഗവൺമെന്റ് ബിഎച്ച്എസിലാണ് നറുക്കെടുപ്പുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates