Kerala

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം; മിസോറാമിന്റെ ചുമതല; കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന; ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം-  മിസോറാമിന്റെ ചുമതല - കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന - ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാമന്‍ നായര്‍ക്ക് പിന്നാലെ കെ.ടി.ഡി.സി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍തോമസും ബി.ജെ.പിയിലേക്കെന്ന് സൂചന.  ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വുമായി വിജയന്‍തോമസ് ചര്‍ച്ച നടത്തിയതോടെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.  എന്നാല്‍ ആര്‍ക്കും ഒരു ഉറപ്പും ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിജയന്‍ തോമസ് പറഞ്ഞു.

ഡല്‍ഹിയില്‍ വച്ചായിരുന്നു ബിജെപി നേതാക്കളുമായുള്ള വിജയന്‍ തോമസിന്റെ ചര്‍ച്ച. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിര്‍വാഹസമിതിയംഗം, മിസോറമിന്റ ചുമതല എന്നിവ വിജയന്‍ തോമസിന് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. എന്നാല്‍ വിജയന്‍ തോമസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞയാഴ്ച വിജയന്‍ തോമസ് നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇടപെട്ട്  അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. 

2011 നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ നേതൃത്വവുമായി അനിഷ്ടം തുടങ്ങിയതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം നല്‍കി. 2016 ല്‍ വീണ്ടും സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് തന്നെ വിജയന്‍ തോമസ് അകലം പാലിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം