Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി; സമ്പത്ത് ഇന്ന് ചുമതല ഏൽക്കും 

കേരള ഹൗസിൽ രാവിലെ പത്തരയ്ക്കാണ്‌ ചടങ്ങുകൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡോ എ സമ്പത്ത് ഇന്ന് ചുമതല ഏൽക്കും. കേരള ഹൗസിൽ രാവിലെ 10.30നാണ് ചടങ്ങുകൾ. ഇതിനുശേഷം കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി കേരള ഹൗസിൽ ആരംഭിക്കുന്ന കളക്ഷൻ സെന്ററിനും സമ്പത്ത് തുടക്കം കുറിക്കും. 

ഡൽഹിയിലെ മലയാളി സംഘടനകളുടെ യോഗവും ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്. റസിഡന്‍റ് കമ്മീഷണർ പുനീത് കുമാർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. 

സംസ്ഥാന വികസനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര- സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. അതേസമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്‍റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT