Kerala

സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും; റെഡ്‌സോണ്‍ അടഞ്ഞുതന്നെ

തിരുവനന്തപുരം, കോട്ടയം തുടങ്ങി ഏഴു ജില്ലകളിലെ കോടതികളാണ് ചൊവ്വാഴ്ച തുറക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. മൂന്നിലൊന്ന് ജീവനക്കാരുമായാണ് കോടതികള്‍ തുറക്കുക. റെഡ്‌സോണില്‍പ്പെട്ട നാലുജില്ലകളില്‍ കോടതികള്‍ തുറക്കില്ല.

ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളിലെ കോടതികളാണ് ചൊവ്വാഴ്ച മുതല്‍ തുറക്കുന്നത്. തിരുവനന്തപുരം, കോട്ടയം തുടങ്ങി ഏഴു ജില്ലകളിലെ കോടതികളാണ് ചൊവ്വാഴ്ച തുറക്കുന്നത്.

എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കോടതികള്‍ ശനിയാഴ്ച മുതല്‍ തുറക്കും. അതേസമയം റെഡ് സോണില്‍പ്പെട്ട കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കോടതികള്‍ ലോക്ക്ഡൗണ്‍ തീരുന്നതുവരെ വരെ അടഞ്ഞുകിടക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം