തിരുവനന്തപുരം: സംസ്ഥാനത്ത് ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുടെ എണ്ണം മൂപ്പതിനായിരത്തോളം വരുമെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കണക്കുകള്‍. 17000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും, 13,331 പുരുഷ ലൈംഗിക തൊഴിലാളികളുമാണ് കേരളത്തിലുള്ളത്. എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയിലാണ് ഈ കണക്കുകള്‍ വ്യക്തമായത്.
ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ എത്തി ലൈംഗിക തൊഴിലാളിയായി മാറുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. നഗരങ്ങളിലെ ഹോട്ടലുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ ശരാശരി പ്രായം 36 വയസിനും 46 വയസിനും ഇടയിലാണ്. പ്രായമായി ഈ ജോലിയില്‍ നിന്നും വിടുന്നവര്‍ പിന്നീട് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍വേ പറയുന്നു.
പതിനേഴായിരം സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ നാലുപേര്‍ക്കാണ് എച്ച്‌ഐവി ബാധയുള്ളത്. ഇവര്‍ക്ക് ചികില്‍സ നല്‍കുന്നുണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളെക്കാള്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കാണ് എച്ച്‌ഐവി ബാധ്യത കൂടുതലെന്നും കണ്ടെത്തി. കേരളത്തിലെ 11 പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് എച്ച്‌ഐവി ബാധയുണ്ട്. ഇവര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നുണ്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്.
കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചതായി സര്‍വേ പറയുന്നു. ബംഗാള്‍, ബിഹാര്‍, ഒ!ഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലായി എത്തുന്നത്. ഇവിടുത്തെ ചില പുരുഷ ലൈംഗിക തൊഴിലാളികളില്‍ ചിലര്‍ സംസ്ഥാനത്തിന് പുറത്തേക്കും പോകുന്നുണ്ട്. ഈ ലൈംഗിക തൊഴിലാളികളില്‍ 10000ത്തോളം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അതേ സമയം ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ 10 വര്‍ഷത്തിനുള്ളില്‍ എച്ച്‌ഐവി ബാധ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 2008ല്‍ എച്ച്‌ഐവി ബാധയുടെ തോത് 0.13 ശതമാനം ആയിരുന്നെങ്കില്‍ 2018ല്‍ ഇത് 0.05 ശതമാനമായി കുറച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates