Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം ഏഴായി; ആലപ്പുഴയില്‍ രണ്ട് പേര്‍ മരിച്ചു 

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം ഏഴായി 

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് ശാരദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡം പ്രകാരം സംസ്‌കാരം നടത്തും. അതേസമയം കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ച ഷാഹിദയുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 

തലശ്ശേരി കണ്‍ട്രോള്‍ റൂമിലെ ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈവെ പട്രോള്‍ ടീമില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ഐക്കാണ് രോഗം സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്