Kerala

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം ; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ നാലു കോവിഡ് രോഗികളാണ് മരിച്ചത്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 

മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. 

എറണാകുളം പള്ളുരുത്തി സ്വദേശി ഗോപിയും കൊയിലാണ്ടി സ്വദേശി അബൂബക്കറും (64) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി സി രാഘവനും കോവിഡ് ബാധിച്ച് മരിച്ചു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് രാഘവന്‍ മരിച്ചത്. 71 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT