Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജൂലൈ ആദ്യ ആഴ്ചയാണ് ഇദ്ദേഹം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.  മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ഞായറാഴ്ചയായിരുന്നു മരണം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

ജൂലൈ ആദ്യ ആഴ്ചയാണ് ഇദ്ദേഹം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. അര്‍ബുദരേഗത്തിന് ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ഇതിനുശേഷം വീട്ടിലെത്തി. അതിനുശേഷം തുടര്‍ചികില്‍സയ്ക്കായാണ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയത്.

എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ നസീര്‍ മരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാത്രി വൈകിയാണ് പരിശോധനാഫലം വന്നത്.

കോവിഡ് പോസിറ്റീവ് ആണെന്ന പരിശോധനാഫലം ലഭിച്ച ഉടന്‍ തന്നെ നസീറിനെ ചികില്‍സിച്ച ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നസീറിന്റെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!