Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശിയായ 50കാരന്‍

ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 50 വയസായിരുന്നു. ഹൃദ് രോഗത്തിന് ചികിത്സയിലായിരന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 44 ആയി.

ഗൂഡല്ലൂരില്‍ നിന്ന് ഭാര്യയ്ക്കും മരുമകള്‍ക്കും ഒപ്പം ഒരാഴ്ച മുന്‍പാണ്  കേരളത്തില്‍ എത്തിയത്. ഗര്‍ഭിണിയായ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തങ്കരാജിനെ ഇന്നലെയാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കടുത്ത ഹൃഗദ് രോഗമാണ് മരണത്തിന് ഇടയാക്കിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

'ഞാനെന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാൻ തന്നെയാണ്'; 'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ആ ഡയലോ​ഗിനെക്കുറിച്ച് മോഹൻലാൽ

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; ഐഎസ്‌ജെഡിയുടെ സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

SCROLL FOR NEXT