Kerala

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും; വനപാതകളില്‍ അടക്കം കര്‍ശന പരിശോധന, പ്രവാസികള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചെറിയ വഴികളിലും വനപാതകളിലും അടക്കം പരിശോധന വേണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ദിവസം 3000 ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ അടക്കമുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശം നല്‍കി. 

ഹോട്ട്‌സ്‌പോട്ടുകളില്‍ ആരും പട്ടിണി കിടക്കേണ്ട അവസ്ഥ വരരുത്. എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT