Kerala

അക്രമം: സംസ്ഥാനത്ത് കനത്ത ജാഗ്രത, പട്രോളിങ് ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

നേതാക്കളുടെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നും ഡിജിപി ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിഷേധം അക്രമത്തിലേക്ക് മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത പാലിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. നേതാക്കളുടെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഇന്നലെ 19 പേരെ കസ്റ്റഡിയിലെടുത്തു. 33 പേരെ കരുതല്‍ തടങ്കലിലും എടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും പെട്രോളിംഗ് ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ 206 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സംഘര്‍ഷം തുടരുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. കണ്ണൂര്‍ ജില്ലയിലേക്ക് വയനാട്ടില്‍ നിന്നും കോഴിക്കോട് നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. അക്രമങ്ങള്‍ തടയാന്‍ കടുത്ത നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആയുധങ്ങള്‍ പിടിച്ചെടുക്കാനും വാഹന പരിശോധന ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വിശാഖിന് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബിജെപി നേതാവ് വി മുരളീധരന്‍ എംപിയുടെ തറവാട് വീട്, സിപിഎം നേതാക്കളായ പി ശശി, എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവയുടെ വീടുകള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു. നേതാക്കളുടെ വീടുകള്‍ക്ക് നേര്‍ക്ക് ബോംബേറുണ്ടായി. ജില്ലയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ, സമാധാനത്തിന് ബിജെപി തയ്യാറാണെന്ന് വി മുരളീധരന്‍ എംപി പറഞ്ഞു. ബിജെപി എക്കാലത്തും സമാധാനത്തിന് നിലകൊള്ളുന്ന പാർട്ടിയാണ്. എന്നാൽ അടിച്ചമർത്താൻ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്ന് വി മുരളീധരൻ പറഞ്ഞു.  സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും