Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി

ഇടുക്കി, ശബരിഗിരി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ 40 മുതല്‍ 45 ശതമാനം വരെ ജലമാണ് ഇപ്പോഴുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. 

ഓഗസ്റ്റ് 20ന് ശേഷവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഇതോടെ, ഇനിയും മഴ കിട്ടും എന്നതിനാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. 

തുലാവര്‍ഷവും നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതേതുടര്‍ന്ന് ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ചേരാനിരുന്ന ഉന്നതാധികാര സമിതി യോഗം മാറ്റിവെച്ചു. തുലാവര്‍ഷം മോശമായാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇടുക്കി, ശബരിഗിരി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ 40 മുതല്‍ 45 ശതമാനം വരെ ജലമാണ് ഇപ്പോഴുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT