Kerala

'സങ്കടം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാരുന്നില്ലേ?, ഓന്‍ ആരെയും തല്ലാനും കൊല്ലാനും പോയിട്ടില്ല'; ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍

ഓന്‍ ആരെയും തല്ലാനും കൊല്ലാനും പോയിട്ടില്ല. ഇതൊന്നും ചെയ്യാത്ത എന്റെ മോനയല്ലേ അവര് വെട്ടിക്കൊന്നത്.ഓനെ പറ്റി ആരേലും മോശം പറയുവോ.

Author : സമകാലിക മലയാളം ഡെസ്ക്

പെരിയ: വീട് സന്ദര്‍ശിക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ . 'വൈകുന്നേരം 5.45 ആയപ്പോള്‍ താന്‍ ഫോണ്‍ വിളിച്ച് എവിടെയാണെന്ന് ചോദിച്ചതാണെന്നും 'ഞാനിപ്പ  വരാമച്ഛാ' എന്ന് പറഞ്ഞ് ഫോണ്‍ വച്ചതാണ്. ചെറിയ ചെറിയ സങ്കടങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാരുന്നില്ലേ, ഒരു തെറ്റും ചെയ്യാതെ എന്റെ മോനെ വെട്ടിക്കൊന്നില്ലേ'യെന്നും അലമുറയിട്ട് കരയുന്നതിനിടെ  കൃഷ്ണന്‍ പറയുന്നു.
 
ഓന്‍ ആരെയും തല്ലാനും കൊല്ലാനും പോയിട്ടില്ല. ഇതൊന്നും ചെയ്യാത്ത എന്റെ മോനയല്ലേ അവര് വെട്ടിക്കൊന്നത്.ഓനെ പറ്റി ആരേലും മോശം പറയുവോ. പാര്‍ട്ടിക്കാര്യം പറയുമ്പോള്‍ അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എല്ലാവരെയും എനിക്കറിയാവുന്നതേല്ലേയെന്ന് പൊട്ടിക്കരയുന്നതിനിടെ സിപിഎം അനുഭാവിയായിരുന്ന കൃഷ്ണന്‍ പറയുന്നുണ്ടായിരുന്നു. കൃഷ്ണനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉമ്മന്‍ചാണ്ടിയും ബുദ്ധിമുട്ടി.
രാവിലെയാണ് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് ഉമ്മന്‍ചാണ്ടിയെത്തിയത്. കളക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരത്തിലും അദ്ദേഹം പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍