pinarayi-covid 
Kerala

സഞ്ചാര വിവരങ്ങള്‍ എഴുതി സൂക്ഷിക്കണം; എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി, നിയമലംഘനം കണ്ടാല്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം

ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും സഞ്ചാര വിവരങ്ങള്‍ എഴുതി സൂക്ഷിക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജൂലൈയില്‍ 10,000 ടെസ്റ്റുകള്‍ വരെ നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 122പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53  പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 83പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം 6 പേര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ?ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവില്‍ 3726 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1861 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം