Kerala

സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ഇനി കേരളമൊട്ടാകെ ; ഓ​ഗസ്റ്റ് മുതൽ സംസ്ഥാനത്ത് എല്ലായിടത്തും സേവനം 

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓ​ഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സപ്ലൈകോയുടെ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം സംസ്ഥാന വ്യാപകമാക്കുന്നു. ഓ​ഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം. കൊച്ചി ന​ഗരത്തിൽ നടപ്പാക്കിയ  സംവിധാനം വിജയകരമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോ​ഗിക്കും. സാധനങ്ങൾ എത്തിക്കുന്നതിന് ചെറിയ നിരക്കിൽ ഫീസ് ഉണ്ടാകും‍.  

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓ​ഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും.  പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോ​ഗത്തിൽ തീരുമാനമെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT