Kerala

സബ് കളക്ടര്‍ വെറും ചെറ്റ, കളക്ടര്‍ കഴിവുകെട്ടവന്‍;വീണ്ടും അസഭ്യവര്‍ഷവുമായി എം.എം.മണി

സബ് കളക്ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണമെന്നും മണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടുക്കി കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമെതിരെ വീണ്ടും എം.എം.മണി. ഇടുക്കി കളക്ടര്‍ കഴിവുകെട്ടവനാണെന്ന് പറഞ്ഞ മണി, സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചെറ്റയാണെന്നും പറഞ്ഞു.

ഇപ്പോള്‍ സബ് കളക്ടറും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കള്ളുകുടിയെന്നും മന്ത്രി ആരോപിച്ചു. സബ് കളക്ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണം. വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ചെന്നിത്തല. ചെന്നിത്തലയ്ക്കും ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി ആരോപിച്ചു. 

യുഡിഎഫിന് ഇതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ യോഗ്യതയില്ല. നടക്കാന്‍ പാടില്ലാത്തത് നടന്നത് യുഡിഎഫിന്റെ കാലത്ത്.  കുരിശ് 64 വര്‍ഷമായി അവിടെ ഉണ്ടായിരുന്നു. ചില കത്തനാര്‍ക്ക് അത് അറിയില്ല. ടോം സക്കറിയയും സഹോദരനും കയ്യേറ്റക്കാരല്ല. കുരിശ് പൊളിച്ചതില്‍ സന്തോഷിക്കുന്നത് വര്‍ഗീയ വാദികള്‍.

മൂന്നാര്‍ ദൗത്യത്തിനിടെ ഗസ്റ്റ് ഹൗസില്‍ കള്ളുകുടിയായിരുന്നു. സുരേഷ് കുമാര്‍ കഞ്ചാവിന് അടിമയെന്നും മണി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം