Kerala

സമരം തീര്‍ത്തതില്‍ കാനത്തിന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍

ജിഷ്ണു പ്രണോയിയുടെ കുടംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ സിപിഐ സംസ്ഥാനസക്രട്ടറി കാനം രാജേന്ദ്രന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജിഷ്ണു പ്രണോയിയുടെ കുടംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ സിപിഐ സംസ്ഥാനസക്രട്ടറി കാനം രാജേന്ദ്രന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് കാനം തന്നെ വിളിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. കാനത്തിന്റെ ഇടപെടലാണോ സമരം തീരാന്‍ ഇടയായതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പിണറായി വിജയന്റെ മറുപടി

സമരം തീര്‍ക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കാന്‍ കുടുംബത്തിന് ആഗ്രഹമുണ്ടെന്നാവശ്യവുമായി സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ ചെന്നു കാണുകയായിരുന്നു. തുടര്‍ന്ന് യെച്ചൂരി തന്നെ വിളിച്ചെന്നും സമരം അവസാനിപ്പിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ സംസാരിക്കേണ്ടത് ശ്രീജിത്തിനോടാണെന്നും പിണറായി സീതാറാമിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സീതാറാം ശ്രീജിത്തുമായി സംസാരിച്ചത്. സീതാറാം സംസാരിച്ചതിന് പിന്നാലെ തന്റെ അഭിപ്രായപ്രകാരം എംവി ജയരാജന്‍ ശ്രീജിത്തിനെ വിളിച്ചെങ്കിലും വ്യത്യസ്തമായ അഭിപ്രായമാണ് ശ്രീജിത്ത് പറഞ്ഞത്. പിന്നീട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്‌റ്റേറ്റ് ആറ്റോര്‍ണി കെ വി സോഹനും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമരം ഒത്തുതീര്‍പ്പായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT