Kerala

സമൂഹ അടുക്കളയിൽ കള്ളൻ കയറി! അടിച്ചുമാറ്റിയത് രണ്ട് നേന്ത്രക്കുലകൾ, മത്തൻ, ഉള്ളി...

സമൂഹ അടുക്കളയിൽ കള്ളൻ കയറി! അടിച്ചുമാറ്റിയത് രണ്ട് നേന്ത്രക്കുലകൾ, മത്തൻ, ഉള്ളി...

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമൂഹ അടുക്കളയില്‍ കള്ളന്‍ കയറി പച്ചക്കറി മോഷ്ടിച്ചു. കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് ഗവ. എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലാണ് മോഷ്ടാക്കൾ കയറിയത്. സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്ന മുറിയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ട് നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും മത്തനുമെല്ലാം എടുത്താണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്.

മുറിയുടെ ചുമരില്ലാത്ത കുറച്ചു ഭാഗം ഗ്രില്‍സാണ്. ഇത് പൊളിച്ചു നീക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രാവിലെ കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണം പാചകം ചെയ്യാനായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സ്‌കൂളിന് സമീപം കൂട്ടിയിട്ട മരക്കഷണങ്ങളും നഷ്ടമായിട്ടുണ്ട്.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലീല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇടി സരിഷ്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, പഞ്ചായത്തംഗം കെപി ജയേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT