Kerala

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി; പുതിയതുറ മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്

തിരുവനന്തപുരം പുതിയതുറയില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പുതിയതുറയില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്. നൂറുകണക്കിനാളുകളാണ് മാസ്‌ക് പോലും ധരിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ തടിച്ചുകൂടിയത്. മൂന്ന് ദിവസം മുമ്പാണ് കടപ്പുറത്തെ തുറസ്സായ മാര്‍ക്കറ്റ് താല്‍ക്കാലികമായി ഇങ്ങോട്ടേക്ക് മാറ്റിയത്. ഇവിടെയാണ് ലേലവും മീന്‍ വില്‍പ്പനയും നടക്കുന്നത്.

സുരക്ഷാനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ കച്ചവടം നടക്കുന്നത്. ഇവിടെയെത്തുന്നവരോ, കച്ചവടക്കാരോ മാസ്‌ക്കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്കമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം