Kerala

സര്‍ക്കാരിനും കോടതിക്കും 'നല്ലബുദ്ധി' വരുത്തണേ..ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും 'നല്ല ബുദ്ധി' തോന്നുന്നതിനായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം  നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും 'നല്ല ബുദ്ധി' തോന്നുന്നതിനായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം  നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യസംഘം.  ഹോമത്തിന് പുറമേ നാമജപവും നടത്താനാണ് പദ്ധതി. 

ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും വിശ്വാസികളുടെ ഭാഗത്ത് നിന്നാണ് ശ്രമം എങ്കിലും തടയുമെന്നും സംഘം പ്രതിനിധികള്‍ വ്യക്തമാക്കി.  ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. 

രാജ്യത്തെ 40,000ത്തോളം ക്ഷേത്രങ്ങളുടെ ആരാധനയെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിക്കുന്നു. ഇത്തരം പിടിവാശികള്‍ മാറി നല്ലബുദ്ധിയുണ്ടാകുന്നതിനാണ് 12 ദിവസം തുടര്‍ച്ചയായി 'ഗണപതി ഹോമ' മെന്നും സംഘം അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം