Kerala

സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; ഗുരുവായൂരില്‍ വിവാഹം നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍ നടത്താമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 21 മുതല്‍ ചടങ്ങുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. വിവാഹചടങ്ങുകളില്‍ പത്ത് പേര്‍ക്ക് പങ്കെടുക്കാമെന്ന് അറിയിക്കുയും ചെയ്തിരുന്നു.  എന്നാല്‍ ഈ തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT