Kerala

സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കി, വിദേശത്ത് നിന്ന് വരുന്നവര്‍ ഇനി 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍; ഉത്തരവിറക്കി

വിദേശത്ത് നിന്നെത്തുന്നവര്‍ ആദ്യ ആഴ്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ ആദ്യ ആഴ്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പെയ്ഡ്‌ ക്വാറന്റൈന്‍ തെരഞ്ഞെടുക്കാം. പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം അനുവദിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. ഏഴുദിവസം ഇവിടെ കഴിയണമെന്നായിരുന്നു വ്യവസ്ഥ. അതിന് ശേഷം തുടര്‍ന്നുളള ഏഴു ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നുമായിരുന്നു നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശം.

ഇതിലാണ് ഭേദഗതി വരുത്തിയത്. ഇനി 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. വീടുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. വീട്ടിലെ സൗകര്യം വാര്‍ഡ് തല സമിതികള്‍ പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT