പ്രതീകാത്മക ചിത്രം 
Kerala

സഹോദരന്‍മാരുടെ മക്കള്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

സഹോദരന്‍മാരുടെ മക്കള്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സഹോദരന്‍മാരുടെ മക്കള്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. താഴത്തെ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ നാജിയ ഷെറിന്‍ (13), മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ കോയയുടെ മകള്‍ ആയിഷ റിന്‍ഷ (15) എന്നിവരാണ് ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടം കരിങ്കല്‍ ക്വാറിയില്‍ അപകടത്തില്‍ പെട്ടത്. 

ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. അധ്യാപകന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധിയായിരുന്നു. 

വീട്ടിലേക്കു വെള്ളമെത്തിക്കാന്‍ ഇട്ടിരുന്ന പൈപ്പ് പരിശോധിക്കുന്നതിനിടെയാണ് ക്വാറിയിലേക്കു വീണത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT