സാന്റിയാഗോ മാര്‍ട്ടിന്‍ ഫയല്‍
Kerala

സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ്; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎല്‍എ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണയിലെ നിയമപ്രശ്‌നം കാട്ടിയാണ് മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയത്. സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.

സിബിഐ എടുത്ത കേസിലെ വിചാരണ പൂര്‍ത്തിയാകും മുമ്പ് പിഎംഎല്‍എ കോടതിയില്‍ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നേരത്തെ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയതോടെ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ഇഡിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. കേസില്‍ സ്റ്റാന്‍ഡിയാഗോ മാര്‍ട്ടിനായി സീനിയര്‍ അഭിഭാഷകന്‍ ആദിത്യ സോന്ധിയും അഭിഭാഷകരായ രോഹിണി മൂസ, മാത്യൂസ് കെ ഉതുപ്പച്ചന്‍ എന്നിവരും ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

പെന്‍ഷന്‍ ഔദാര്യമല്ല, സര്‍ക്കാര്‍ സര്‍വീസുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്: സുപ്രീംകോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

'ഇത് വട്ടമെത്തും'; മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം, നിറയെ വെല്ലുവിളികളും; ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച് പോത്തേട്ടന്‍

SCROLL FOR NEXT