Kerala

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; പരാതിയുമായി അനില്‍ അക്കര എംഎല്‍എ 

അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അനില്‍ അക്കര എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അനില്‍ അക്കര എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. ഇന്നലെ തൃശ്ശൂര്‍ സ്വദേശിയായ ആബിദ് ആളൂരാണ് ഫേസ്ബുക്കില്‍ അനില്‍ അക്കരക്കെതിരെ പോസ്റ്റിട്ടത്.

പോസ്റ്റില്‍ തന്റെ  ചിത്രത്തോടൊപ്പം ഒരു സ്ത്രീയുടെ ചിത്രവും ചേര്‍ത്ത് വെച്ചിട്ടുള്ളത് തനിക്ക്‌വ്യക്തിപരമായി പ്രയാസമുണ്ടാക്കിയതായി അനില്‍ അക്കര പരാതിയില്‍ പറയുന്നു. തനിക്ക് ഓഹരിയുള്ള അടാട്ട് ബാങ്കില്‍ താന്‍ യാതൊരു സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ലെന്നും ബാങ്കിന്റെ ഭരണ സമിതിയില്‍ ഒരു കാലത്തും പങ്കാളിയായിട്ടില്ലെന്നും അനില്‍ അക്കര പറഞ്ഞു.


സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ഗൂഡാലോചനയാണെന്നും അനില്‍ അക്കര ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT